പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം; സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട്: പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരിലും മലപ്പുറത്തും എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എസ്എഫ്ഐ മലപ്പുറത്തും കെ എസ് യു കൊല്ലത്തും കലക്ട്രേറ്റ് മാർച്ച് നടത്തി. വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ തിരുവനന്തപുരത്തും കെഎസ്‌യു പ്രതിഷേധിച്ചു. നാളെ സംസ്ഥാനവ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published.

Previous Story

തലശേരിയിൽ ഓവ് ചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം

Next Story

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു

Latest from Main News

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി