തലശേരിയിൽ ഓവ് ചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം

തലശ്ശേരി :തലശേരിയിൽ ഓവ് ചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശേരി മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പേരാവൂർ സ്വദേശി രഞ്ജിത്ത് കുമാറാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് നടന്നു പോകുമ്പോൾ കാൽതെറ്റി വീണതെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് അപകടമെന്നാണ് സംശയിക്കുന്നത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.