അത്തോളി കുറുവാളൂരിലെ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു

അത്തോളി :കുറുവാളൂരിലെ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു.

LSS.നേടിയ ആത്മദേവ്. എസ് ആർ ,USS. നേടിയ വൈഷ്ണവിക കെ, SSLC. പരീക്ഷയിൽ ഫുൾ A+കരസ്തമാക്കിയ ശ്രീദേവി. വി, ഉന്നത വിജയം കരസ്തമാക്കിയ സീതാലക്ഷ്മി ബി., അനിരുദ്ധ് സജീവൻ, ആദിത്യ ഷിബു. എന്നിവരെയും നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്തമാക്കിയ അനാമിക
കെ എം, കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ലക്ഷ്മി പി എസ്, മാളവിക പി ബി എന്നിവരെയുമാണ് അനുമോദിച്ചത്.
അനുമോദനയോഗം അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ബാലൻ കുന്നത്തറ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്. ടി. ദേവദാസൻ അധ്യക്ഷം വഹിച്ചു. വി വേലായുധൻ,കെ രാഘവൻ നായർ, കെ സുധീർ, സുകുമാരൻ എന്നിവർ സംസാരിച്ചു സെക്രട്ടറി ടി കെ കരുണാകരൻ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.