അത്തോളിയില്‍ ജീര്‍ണിച്ച ഇരുനില കെട്ടിടം നിലം പൊത്തി,സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

അത്തോളി :കനത്ത മഴയില്‍ അത്തോളി ടൗണിലെ ജീര്‍ണിച്ച ഇരു നില കെട്ടിടം നിലം പൊത്തി. കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു.

നടുവണ്ണൂര്‍ കരിമ്പാ പൊയില്‍ കല്ലാടം കണ്ടി കുനിയില്‍ ഷിയാസിനാണ്പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഷിയാസ് നടുവണ്ണൂരിലെ വീട്ടില്‍ നിന്നും പൂക്കാട് വാഴക്കുല മൊത്ത വ്യാപാര കടയിലേക്ക് ജോലിക്ക് പോകുകയിരുന്നു.കെട്ടിടാവശിഷ്ടം തെറിച്ചാണ് കൈക്ക് പരിക്കേറ്റത്,തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്‌ക്കൂട്ടര്‍ മറിഞ്ഞ് കാലിനും പരിക്കേറ്റു.

Leave a Reply

Your email address will not be published.