ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ

ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.

കൊലയാളി സംഘത്തിലെ ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

‘പ്രതികൾക്ക് യാതൊരു ശിക്ഷാഇളവും നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്നുകൊണ്ടാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകും. സർക്കാറിന്റേത് കോടതിയലക്ഷ്യ നടപടി കൂടിയാണ്. കോടതിവിധികൾ പോലും ഞങ്ങൾക്ക് പുല്ലുവിലയാണ് എന്നാണ് ഇതിലൂടെ സർക്കാർ പറയുന്നത്. നേരത്തെയും ടിപികേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം നടന്നിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ഇതിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞത്. ഇപ്പോഴത് സർക്കാർ വീണ്ടും അതിനുള്ള പൊടിതട്ടിയെടുക്കുകയാണ്..’രമ പറഞ്ഞു.

‘സർക്കാർ എപ്പോഴും പ്രതികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവരാണ്. ജയിലിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ പ്രതികൾ പുറത്താണ് കഴിഞ്ഞിട്ടുള്ളത്. കോവിഡ് സമയത്ത് പ്രതികള്‍ ഒന്നരവർഷത്തോളം പുറത്തായിരുന്നു. പ്രതികൾക്കായാണ് സർക്കാർ നിലകൊള്ളുന്നത്. അധികാരവും നിയമവും ഭരണവും കൈയിലുള്ളവർക്ക് എന്തും ചെയ്യാമെന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ഇതിനെ നിയമപരമായി നേരിടുക എന്നത് മാത്രമാണ് സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുന്നത്’.. രമ പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

Next Story

കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ ശില്പ രതീഷിന്റെ ചിത്രപ്രദർശനം

Latest from Main News

നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ബാലുശ്ശേരി വികസന സദസ്സ്

മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ