അന്തർദേശീയ യോഗാ ദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു

അന്തർദേശീയ യോഗാ ദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള യോഗ പരിശീലനത്തിന് നേതൃത്വം നൽകിയത് യോഗ ട്രെയിനറായ ശിവാനന്ദൻ. എ പി യാണ്. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും അതിലൂടെ നല്ല വ്യക്തിത്വത്തിന് ഉടമയാവാനും നിരന്തരമായ യോഗ പരിശീലനത്തിലൂടെ സാധ്യമാവുമെന്നും ട്രെയിനർ അഭിപ്രായപ്പെട്ടു.ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ, എന്ന് ഹെഡ്മിസ്ട്രെസ്സ് ഇന്ദിര CK അഭിപ്രായപ്പെട്ടു., പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള മാസ്സ് ഡ്രിൽ പരിശീലനത്തിന് ബാസിൽ പാലിശ്ശേരി നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.