പന്തലായനി നിവാസികളുടെ യാത്രാ പ്രശ്‌നം,ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

പന്തലായിനിയിലൂടെ കടന്നുപോകുന്ന നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കാരണം യാത്രാ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും നാഷണല്‍ ഹൈവേ അതോറിറ്റിയുമായ് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്,നഗരസഭാ കൗണ്‍സിലറും ഗതാഗത സംരക്ഷണ സമിതി ചെയര്‍മാനുമായ പി. പ്രജിഷ, ജനറല്‍ കണ്‍വീനര്‍ പി.ചന്ദ്രശേഖരന്‍, പന്തലായിനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപിക സഫിയ ടീച്ചര്‍,പി.ടി. എ പ്രസിഡണ്ട് പി.എം. ബിജു എന്നിവര്‍ കലക്ടറുമായി സംസാരിച്ചു.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി നിവാസികളെ കടുത്ത യാത്രാ ക്ലേശത്തിലേക്കാണ് തളളി വിടുന്നത്. പന്തലായിനി ഭാഗത്തേക്കുളള മൂന്ന് റോഡുകള്‍ അടച്ചാണ് ബൈപ്പാസ് നിര്‍മ്മിച്ചത്. പന്തലായനി പ്രദേശത്തിന്റെ നെടുകെ ഒരു ഭിത്തി കെട്ടി അടയ്ക്കുന്ന അവസ്ഥയാണ് ബൈപ്പാസ് നിര്‍മ്മാണത്തിലൂടെ ഉണ്ടാകുന്നത്. അമ്പ്രമോളി,കൂമന്‍തോട് റോഡ് വഴിയാണ് പന്തലായനി ഗവ എച്ച്.എസ്.എസ്സിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഈ റോഡില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു 

Next Story

ശ്രദ്ധ സെന്റർ ഫോർ യോഗാ പൂക്കാട് സൗജന്യ യോഗ പരിശീലന ശിബിരം സമാപനവും അന്താരാഷ്ട്ര യോഗ ദിനാചരണവും നടത്തി

Latest from Local News

കോഴിക്കോട്ഗവ : മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 20-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ : മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 20-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3

എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവല്‍: സ്വാഗതസംഘം ഓഫിസ് തുറന്നു 

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ‘കേരള എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവലി’ന്റെ സ്വാഗതസംഘം

കൊയിലാണ്ടിയിൽ ഹോട്ടൽ-റെസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ മാർച്ച്

കൊയിലാണ്ടി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ പന്തം കൊളുത്തി

താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് ഗൗരവകരമായി പരിശോധിക്കണം: പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി :  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് കൊയിലാണ്ടി നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4