സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്

മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സര്‍വകാല റെക്കോഡിട്ടു. 60,524 കോടി രൂപ വില വരുന്ന 17.82 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്. അമേരിക്കയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ വാങ്ങിയതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളില്‍ ചെമ്മീൻ തന്നെയാണ് മുന്നിൽ. മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,013 കോടി രൂപയുടെ ശീതീകരിച്ച ചെമ്മീനാണ് കയറ്റി അയച്ചത്. മുന്‍വര്‍ഷവും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത സമുദ്ര വിഭവം ചെമ്മീന്‍ തന്നെയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,16,004 ടണ്‍ ചെമ്മീനാണ് കയറ്റി അയച്ചത്. അമേരിക്കയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍. 2.98 ലക്ഷം ടണ്‍ ചെമ്മീനാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ചൈന 1.49 ലക്ഷം ഇറക്കുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 89,697 ടണ്‍ വാങ്ങി.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം

Next Story

സ്കൂളിൽ 220 പ്രവൃത്തിദിനം; ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

Latest from Main News

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി.

ചരിത്ര നേട്ടവുമായി സർക്കാർ: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി എൻഎംസിയുടെ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റവുമായി സർക്കാർ. വയനാട്, കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് 50 എംബിബിഎസ്

കോഴിക്കോടിന് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ച് കെ എസ് ചിത്രയും സംഘവും

കോഴിക്കോടിന് സംഗീത വിരുന്നൊരുക്കി കെഎസ് ചിത്രയും സംഘവും. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025-ൻ്റെ ഭാഗമായി ലുലു മാളിലെ വേദിയിലാണ് മലയാളികൾക്ക്

കോഴിക്കോട് ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 03.09.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 03.09.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3