സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

താമരശ്ശേരിക്കടുത്ത് വെഴുപ്പുരിൽ സ്കൂട്ടറിൽ ടിപ്പറിടിച്ച് കൂരാച്ചുണ്ട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കൂരാച്ചുണ്ട് ടൗണിലെ കച്ചവടക്കാരനായ കാളങ്ങാലിയിലെ പടിഞ്ഞാറ്റിടത്തിൽ ബിനു, വിജില ദമ്പതിമാരുടെ പുത്രൻ സച്ചു എന്ന് വിളിക്കുന്ന ജീവൻ (18) ആണ്  മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്ന സഹപാഠി കരിയാത്തുംപാറ സ്വദേശി ആദർശ് (18) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മരണപ്പെട്ട ജീവന് രണ്ട് സഹോദരങ്ങളാണ്. കിഷൻ (സെൻ്റ് തോമസ് സ്കൂൾ എഴാം ക്ലാസ് ), ശിവാനി (ഒന്നാം ക്ലാസ് വിദ്യാർത്ഥി.)

 

Leave a Reply

Your email address will not be published.