വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും

വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരുമെന്ന് സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയിലെ ആർടി ഓഫീസുകളിൽ നിന്നും
പുതിയ പാസ് നൽകി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്തു. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് വിദ്യാർത്ഥികൾക്ക് യാത്രാപാസ് ഉപയോഗിക്കാൻ കഴിയുക. പരമാവധി 27 വയസ് വരെ പ്രായമുള്ളവർക്കാണ് വിദ്യാർത്ഥി യാത്രാപാസ് അനുവദിക്കുക.യോഗത്തിൽ സബ് കളക്ടർ
ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ആർ ടി ഒ ബി ആർ സുമേഷ്, വിദ്യാർത്ഥി സംഘടനകൾ, ബസുടമകൾ, പാരലൽ കോളേജ് അസോസിയേഷൻ, എയ്ഡഡ് കോളേജ് എന്നിവരുടെ പ്രതിനിധികളും കെഎസ്ആർടിസി, വിദ്യാഭ്യാസ ഓഫീസ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശന നടപടികൾ ആരംഭിച്ചു

Next Story

കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Latest from Main News

കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകും -മന്ത്രി വി ശിവന്‍കുട്ടി; ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്ന വീടിന് ശിലയിട്ടു

കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മികച്ച

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കൈറ്റ് സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ