യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധം കെ.എസ്.ആർ.ടി.സി. ബസുകൾ വഴിയിൽ തടയരുതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഈ അഭ്യർത്ഥന.

സ്വകാര്യബസ് ജീവനക്കാർ മത്സരയോട്ടത്തിനും അക്രമത്തിനും മുതിരരുത്. ബസിന്റെ പെർമിറ്റ് റദ്ദാക്കും. കെ.എസ്.ആർ.ടി.സി. ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയോ അസഭ്യംപറയുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

നിയമംലംഘിക്കാൻ ആരെയും അനുവദിക്കില്ല. വലിയ വാഹനങ്ങൾ ഓടിക്കുന്നവർ കാൽനടയാത്രികർക്കും സൈക്കിൾയാത്രക്കാർക്കും പ്രഥമപരിഗണന നൽകണം. റോഡ് മുറിച്ചുകടക്കാൻ വാഹനം നിർത്തിക്കൊടുക്കണം. ഇൻഡിക്കേറ്റർ ഇടാൻപോലും ഡ്രൈവിങ് സ്കൂളുകാർ പഠിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.


