പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് മൂന്നു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

എലത്തൂർ : പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് മൂന്നു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. എലത്തൂർ , വയപ്പുറത്തു താഴം വീട്ടിൽ അനീഷ്‌കുമാർ (47)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

2023ൽ ആണ് കേസ് ആസ്പദമായ സംഭവം, കുട്ടിയുടെ വീട്ടിൽ തേങ്ങ വലിക്കാൻ വന്ന പ്രതി ഇടവഴിയിൽ വച്ചു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. പ്രതി വീട്ടിൽ നിന്നും പോയ ഉടനെ തന്നെ കുട്ടി വിവരം അമ്മയെ അറിയിക്കുക ആയിരുന്നു തുടർന്നു എലത്തൂർ സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു.

എലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് സബ് ഇൻസ്‌പെക്ടർ ആർ അരുൺ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.