എൻ എം മൂസകോയ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പയ്യോളി: നടുവണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ എൻ.എം മൂസക്കോയ മാസ്റ്റർക്ക് പി.ടി.എ കമ്മറ്റി യാത്രയയപ്പ് നൽകി പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഡൈപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം ആബിദ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി. സ്റ്റഫ് സെക്രട്ടറി എ.ടി രഞ്ജിത്ത്. രാജീവൻ സി, യു.കെ അനിത ,രാജേഷ് കളരിയുള്ളതിൽ. സി.മോളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി ടി എ വക ഉപഹാരവും അംഗങ്ങൾ ചേർന്ന് സമർപ്പിച്ചു.

Leave a Reply

Your email address will not be published.