പന്തലായനി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ‘അക്ഷരായന’ത്തിന് തുടക്കമായി

കൊയിലാണ്ടി: പുസ്തകങ്ങൾ കാലത്തിൻ്റെ കാലിഡോസ്കോപ്പുകളാണെന്നും വായനയുടെ വ്യത്യസ്ത പാറ്റേണുകൾ സമ്മാനിക്കുന്ന പുസ്തകങ്ങളെ കുട്ടികൾ നെഞ്ചേറ്റണമെന്നും എഴുത്തുകാരി സി.എസ് മീനാക്ഷി അഭിപ്രായപ്പെട്ടു. വായന ദിനത്തിൻ്റെ ഭാഗമായി പന്തലായനി ഗവ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന വായന മാസാചരണ പരിപാടി ‘അക്ഷരായനം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അക്ഷരായനത്തിൻ്റെ ഭാഗമായി സമീപ സ്കൂളുകളിലേക്കുള്ള അക്ഷര വിളംബര യാത്രയുടെ ഫ്ലാഗ് ഓഫ് സി എസ് മീനാക്ഷി നിർവ്വഹിച്ചു.

പോസ്റ്റർ രചന,പുസ്തകപരിചയം, ഡിജിറ്റൽ വീഡിയോ, വിവിധ ക്ലബുകളുടെ പരിപാടികളായ വായന വീഥി, പരിവർത്തൻ, ഫെദറിങ് ഫാൻ്റസി, ആസ്വാദനക്കുറിപ്പ് മത്സരം, സെമിനാറുകൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രശ്നോത്തരി തുടങ്ങി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ അക്ഷരായനത്തിൻ്റെ ഭാഗമാകും. ഉദ്ഘാടന പരിപാടിയിൽ കൊയിലാണ്ടി നഗരസഭ കൗൺസിലർ പി.പ്രജിഷ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ.പി പ്രബീത്, പി.ടി.എ പ്രസിഡണ്ട് പി.എം ബിജു, മദർ പി.ടി.എ പ്രസിഡണ്ട് ജെസ്സി, അൻസാർ കൊല്ലം, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഒ.കെ.ശിഖ, സി.വി ബാജിത്, കെ.പി.രോഷ്നി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന മേലൂർ ഗ്രാമത്തെ ആയുഷ് യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നു

Next Story

യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

Latest from Uncategorized

ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറി നശിച്ച നിലയിൽ; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്

നടുവണ്ണൂർ : മന്ദൻകാവിൽ 2020ൽ മുഖ്യമന്ത്രി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി പൂർണ്ണമായും നിലച്ച നിലയിൽ.

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴയിൽ കുടുംബ സംഗമം നടത്തി

തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ