സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകി

സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിൻറെ നയമപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ അറിയിച്ചു. പ്രായോഗികമായി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ചോദിച്ച കോടതി സർക്കാരിൻറെ മറുപ‍ടിയ്ക്കായി ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.

പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സി പി ഐ അധ്യാപക സംഘടന എ കെ എസ് ടി യു എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

  

 

Leave a Reply

Your email address will not be published.

Previous Story

മോഹന്‍ലാലിനെ വീണ്ടും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു

Next Story

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി ബ്ലോക്ക്‌ കമ്മറ്റി മഹാത്മാ അയ്യങ്കാളിയുടെ അനുസ്മരണം നടത്തി

Latest from Main News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 02.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 02.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയത് 50 വർഷം