കുറ്റിയത്ത് ദാമോധരൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രോത്സവത്തിന് ശേഷം കൊടികൾ അഴിച്ച് മാറ്റുന്നതിനായി ക്ഷേത്ര മുറ്റത്തെ പന്തലിൽ കയറവേ ഇരുമ്പ് ഗോവണിയിൽ നിന്ന് വീണ്

ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ കുറ്റിയത്ത് ദാമോധരൻ്റെ തുടർ ചികിത്സക്കായി പ്രദേശവാസികൾ ചേർന്ന് ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ E .S രാജൻ, K. T സിജേഷ്, ശശിധരൻ കോമത്ത്, രവിന്ദ്രൻ നങ്ങാണത്ത്, സുരേന്ദ്രൻ കുട്ടത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി രമേശൻ മാസ്റ്റർ (ചെയർമാൻ), ബാലകൃഷ്ണൻ പണ്ടാരക്കണ്ടി(കൺവീനർ), കെ.പി. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.