വീടിന് മുകളിൽ മരം വീണ് വൃദ്ധ മരിച്ചു

വീടിനു മുകളിൽ മരം വീണ് വൃദ്ധ മരണപ്പെട്ടു. പെരുമണ്ണ വടക്കേപറമ്പ് ചിരുതകുട്ടി (85) ആണ് മരിച്ചത്. വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.  വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയമ്മയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു.

സമീപത്ത് ഉണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിച്ച വിവരം. വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടി ഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. നാട്ടുകാരുടെയും അയൽവാസികളുടെയും അവസരോചിത രക്ഷാ പ്രവർത്തനത്തിൽ പരിക്കേറ്റ ചിരുത കുട്ടിയെയും ആരാധനയെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചിരിതകുട്ടി മരിച്ചിരുന്നു. പരേതനായ ജോയിയുടെ ഭാര്യയാണ് . താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്. അയൽവാസിയുടെ പറമ്പിലെ പന മരമാണ് അപകടം വരുത്തിയത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിയിലാണ്.

 

Leave a Reply

Your email address will not be published.

Previous Story

നീറ്റ് പരീക്ഷയിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്

Next Story

വിദേശത്തുള്ള മക്കളെ കാണാൻ പോകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ലീവ് ലഭിക്കും

Latest from Main News

തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ജി ആർ അനിൽ

സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ്

വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി 9,10 തീയതികളില്‍ തദ്ദേശസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും

ചെറിയ സിനിമകളിലൂടെ വലിയ സന്ദേശം; ദാസൻ കെ.പെരുമണ്ണ ശ്രദ്ധേയനാവുന്നു

ശുചിത്വത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചു വരുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. മനുഷ്യൻ്റെ പ്രവൃത്തിദോഷം മൂലം പല മാരക രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരുക്കുമ്പോൾ

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ആനിബസൻ്റ് പൂനയില്‍ സ്ഥാപിച്ച സ്വയംഭരണ പ്രസ്ഥാനം ഹോംറൂള്‍ 2. ഇന്ത്യയില്‍ ഗാന്ധി ഏത് സമരത്തിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്. ചമ്പാരന്‍സത്യഗ്രഹം 3.

ഓണത്തോടനുബന്ധിച്ച് ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും  വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18