സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു

അത്തോളി: സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു. മഴ വെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ കാണാതായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുന്നു. റോഡിൻ്റെ ഇരുവശവും ജലജീവന് വേണ്ടി കുഴികൾ എടുത്തതാണ് റോഡ് തകരാനുള്ള പ്രധാന കാരണം.

അതോടൊപ്പം പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണി ചെയ്തിട്ട് വർഷങ്ങളായി. ഇതോടെ റോഡിൽ നിറയെ ചെറുതും വലുതുമായ ഒട്ടേറെ കുഴികളും കിടങ്ങുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജലജീവൻകാർ ക്വാറിവേസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും അവയും വേണ്ട രീതിയിൽ റോഡിൽ നിരത്തിയിട്ടില്ല. റോഡിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം തടസം കാരണം കൂമുള്ളിയിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്.

മലബാർ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി എത്തുന്നവരാണ് പ്രയാസപ്പെടുന്നത്. കൂമുള്ളി മിൽമയ്ക്ക് സമീപം റോഡിലെ ഓവുചാൽ അടച്ചിതിനാൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം ഉണ്ടാവുന്നുണ്ട്.

Leave a Reply

Your email address will not be published.