നാളെ നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാർത്ഥികൾക്ക് വിപുലമായ യാത്രാസൌകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി 23666 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ ജൂണ്‍ 16 ന് (നാളെ) നടക്കും. ഇതുമായി ബന്ധപ്പെട്ട് പരീക്ഷാകേന്ദ്രങ്ങള്‍ക്കനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.

പരീക്ഷാർത്ഥികളുടെ തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളില്‍ നിന്നും ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും ഉച്ച കഴിഞ്ഞും ആവശ്യമായ സ്‌പെഷ്യല്‍ സര്‍വീസ് ട്രിപ്പുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് നടത്തും.

ഇതേ രീതിയില്‍ പരീക്ഷ കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ വരുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രങ്ങളെ കൂടി കണക്ട് ചെയ്തു സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകളും സര്‍വീസ് നടത്തും.

Leave a Reply

Your email address will not be published.