പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം.  എംഎസ്എഫ് പ്രവർത്തകർ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസ് പൂട്ടിയിട്ടായിരുന്നു പ്രവര്‍ത്തകരുടെ ഉപരോധം. മുഴുവന്‍ അപേക്ഷകര്‍ക്കും പ്ലസ് വണ്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ ഓഫീസിനുള്ളില്‍ ചര്‍ച്ച നടത്തുന്നതിനിടെ പുറത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.

തുടര്‍ന്ന് സമരക്കാര്‍ പൂട്ടിയിട്ട ഓഫിസ് പൊലീസ് ബലം പ്രയോഗിച്ച് തുറന്നു. ഇതിനിടെ ഓഫിസിനകത്തുള്ള ഫര്‍ണിച്ചര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന് പി കെ നവാസ് അറിയിച്ചു. മലപ്പുറം ജില്ലയോട് കടുത്ത അനീതിയാണെന്ന് പി കെ നവാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് തെറ്റാണ്. മന്ത്രിക്ക് തെറ്റായ കണക്ക് കൊടുത്തത് ആര്‍ ഡി ഡിയാണ്. അദ്ദേഹത്തിനെതിരായ പ്രതിഷേധമാണ് നടത്തിയത്. ഇനിയും ശക്തമായ സമരം തുടരുമെന്ന് നവാസ് പറഞ്ഞു.

സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേരത്തെ മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണത്തതില്‍ എംഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ടാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. രണ്ടാം ഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷവും മലപ്പുറം ജില്ലയില്‍ 46,839 വിദ്യാര്‍ത്ഥികള്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ ജില്ലയില്‍ ആകെ ശേഷിക്കുന്നത് 14,600 സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി

Next Story

പൊയിൽക്കാവ് യു.പി സ്കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു

Latest from Main News

ദീപാവലിക്ക് മുന്നോടിയായി പടക്ക വ്യാപാര സ്ഥാപനങ്ങളിൽ ഗുജറാത്ത് സംസ്ഥാന ജി.എസ്.ടി വകുപ്പ് പരിശോധന ശക്തമാക്കി

ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അമിത വില നിശ്ചയിക്കലും നികുതി വെട്ടിപ്പും തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന ജിഎസ്ടി

നവംബറിൽ കേരളത്തിലെത്തുന്ന അർജൻ്റീന ഫുട്ബോൾ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെയുള്ള മുഴുവൻ

രാഷ്ട്രപതി മുർമു സോമനാഥിൽ പൂജ നടത്തി; ഗിർ ദേശീയോദ്യാനം സന്ദർശിച്ചു

ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും, ക്ഷേത്രത്തിനടുത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ

ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന് സർജറി നടത്തി, 10 ദിവസത്തെ പൊതു പരിപാടികൾ മാറ്റിവെച്ചു

പേരാമ്പ്രയിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് അടിയന്തര സർജറി നടത്തി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സർജറി നടത്തിയത്.

ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചല്ലെന്ന പോലീസ് വാദം പൊളിയുന്നു

പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട്