കെ. കരുണാകരന്റെ സ്മൃതികൂടീരത്തിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി

തൃശ്ശൂർ മുരളീമന്ദിരത്തിലെ കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പുഷ്പാർച്ചന നടത്തി. കരുണാകരൻ കോൺഗ്രസ് നേതാവെന്നതിലുപരി തനിക്ക് ഗുരുതുല്യനാണെന്നും ആ ബഹുമാനം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് മുരളീമന്ദിരത്തിലേക്ക് എത്തിയതെന്നും പുഷ്പ്പാർച്ചനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

 

കരുണാകരനെന്ന വ്യക്തിയോടാണ് തനിക്ക് എന്നും ആരാധന തോന്നിയിട്ടുള്ളത്. ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. അതിനാൽ തന്നെ തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അതല്ല ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ അതായിക്കോളൂവെന്നും പക്ഷേ തന്നെ അതിനുള്ള ഉപകരണമാക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോ‌ട് പറ‍ഞ്ഞു.

Leave a Reply

Your email address will not be published.