റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ചുവപ്പ് സിഗ്നൽ ഉള്ളപ്പോൾ ഒരു കാരണവശാലും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് എംവിഡി അറിയിച്ചു.

ട്രാഫിക് സിഗ്നൽ ഉള്ളപ്പോൾ അമിത വേഗതയിൽ വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ, ഗ്രീൻ സിഗ്നൽ തെളിഞ്ഞ ശേഷം മാത്രം കാൽനടയാത്രക്കാരോട് റോഡ് മുറിച്ചുകടക്കാൻ എംവിഡി ആവശ്യപ്പെട്ടു.

എംവിഡി കുറിപ്പ്:

‘ഓരോ ചുവടും സുരക്ഷിതമായിരിക്കട്ടെ’. ട്രാഫിക് സിഗ്‌നലുകളുള്ള ജംഗ്ഷനുകളില്‍ റോഡ് മുറിച്ചു കടക്കേണ്ട കാല്‍നടയാത്രക്കാര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സിഗ്‌നലാണ് ചുവപ്പ് നിറത്തിലുള്ള മനുഷ്യനെ സൂചിപ്പിക്കുന്ന സിഗ്‌നല്‍.

ചുവപ്പ് നിറത്തില്‍ ഈ സിഗ്‌നല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ യാതൊരു കാരണവശാലും നമ്മള്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. വാഹനം പോകാനുള്ള സിഗ്‌നല്‍ തെളിയുമ്പോള്‍ പലപ്പോഴും വേഗതയില്‍ വാഹനം മുന്നോട്ടെടുക്കുന്നതും അപകടത്തിനു ഇടയാക്കുന്നു.

അതിനാല്‍ കാല്‍നടയാത്രക്കാര്‍ പച്ച നിറത്തിലുള്ള മനുഷ്യന്റെ സിഗ്‌നല്‍ തെളിഞ്ഞു കഴിഞ്ഞ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. ഇത്തരം സീബ്ര വരകള്‍ ഉള്ള ജംഗ്ഷനുകളില്‍ അമിത വേഗതയില്‍ വാഹനമോടിക്കാതിരിക്കുക..  ശ്രദ്ധിക്കുക.. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഇല്ലാത്ത സീബ്ര ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക.

ഒരാള്‍ റോഡ് മുറിച്ചു കടക്കാനായി നില്‍ക്കുന്ന കണ്ടാല്‍ വാഹനം സ്റ്റോപ്പ് ലൈനിനു മുന്നിലായി നിര്‍ത്തിക്കൊടുത്തു അവരെ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കുക. നല്ലൊരു ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുക.

Leave a Reply

Your email address will not be published.

Previous Story

സ്‌കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ കൂട്ട അവധിയെടുത്ത് ഇന്ന് അധ്യാപകർ പ്രതിഷേധിക്കുന്നു

Next Story

നടുവണ്ണൂർ കേരഫെഡില്‍ കൊപ്ര ലോഡുമായി എത്തിയ ലോറിക്ക് തീപിടിച്ചു

Latest from Main News

മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റിക്കുറിച്ച ശ്രീനിവാസൻ – മുല്ലപ്പള്ളി രാമചന്ദ്രൻ

മലയാളിയുടെ പ്രിയനടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത്. മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റി

വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു. വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു; ‘ബിഫോർ ദ ബോഡി’ക്ക് സുവർണ്ണചകോരം

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷോ മിയാക്കെ സംവിധാനം ചെയ്ത

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇത് സംബന്ധിച്ച