അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.  മഴക്കാലമായാൽ റോഡരികിലെ വീടുകളിൽ താമസം അസാധ്യമാകുന്ന വിധമുള്ള വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി ഡ്രെയിനേജ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

വാർഡ് മെമ്പർ ബിന്ദു പറമ്പടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള ഇടപ്പള്ളി, പി.ഡബ്ല്യു.ഡി. എ. ഇ മിനീഷ്കുമാർ, കൃഷി ഓഫീസർ അമൃത,സി.രാധ , രാമചന്ദ്രൻ നീലാംബരി, എടവന രാധാകൃഷ്ണൻ, പ്രമോദ് അരിക്കുളം, ബാലൻ അമ്പാടി, ശശീന്ദ്രൻ ശ്രീ സദനം, പുതിയോട്ടിൽ ബാബു, ആദർശ് അരിക്കുളം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.