രാഹുൽഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്കഗാന്ധി സ്ഥാനാർത്ഥിയാകും

രാഹുൽഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്കഗാന്ധി സ്ഥാനാർത്ഥിയാകും. വയനാടാണോ  റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽഗാന്ധിയുടെ തീരുമാനം നാളെ അറിയിക്കും. റായ്ബറേലി  നിലനിർത്താനാണ് സാധ്യത. ഇക്കാര്യത്തിൽ ഇതുവരെയും രാഹുൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കുടുംബത്തിൽ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാർലമെന്റിൽ വേണ്ടെന്നാണ് സോണിയയുടെ നിലപാട്. കോണ്‍ഗ്രസിന്‍റെ താരനേതാവ് പ്രിയങ്കഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴി തെളിയുന്നു. രാഹുൽ ഗാന്ധി രാജിവയ്ക്കുന്ന വയനാട്ടിലോ റായ്ബറേലിയോ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കും.  പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും.

ദേശീയ നേതാവ് എന്ന നിലയിലും ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളർച്ച  സാധ്യമാക്കുന്നതിനും രാഹുൽ  റായ്ബറേലി നിലനിർത്തണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ  ഭൂരിപക്ഷാഭിപ്രായം. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം, ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്കഗാന്ധി വരണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് സോണിയ ഗാന്ധി പൂർണ്ണ സമ്മതം നൽകിയിട്ടില്ല എന്നാണ് നിലവിലുള്ള സൂചന.

കുടുംബത്തിൽ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാർലമെന്റിൽ വേണ്ടെന്നാണ് സോണിയയുടെ നിലപാട്. ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരണമെന്ന് പ്രവർത്തകസമിതി യോഗം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയെങ്കിലും ഇക്കാര്യത്തിലും രാഹുൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published.