കോഴിക്കോട് സെയിൽ – സ്റ്റീൽ കോംപ്ളക്സ്: ഭൂമി അന്യാധീനപ്പെടുത്തുന്നത് കമ്പനി അപ്പലേറ്റ് ട്രിബ്യൂണൽ തടഞ്ഞു; ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ അപ്പീലിൽ

കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ- സ്റ്റീൽ കോംപ്ളക്സ് ഭൂമി അന്യാധീനപ്പെടുത്തുന്നത്ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ താൽക്കാലികമായി തടഞ്ഞു. സ്റ്റീൽ കോംപ്ളക്സ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവ്വീസിന് കൈമാറണമെന്ന നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് അപ്പലേറ്റ് അതോറിറ്റിയുടെ ഇടക്കാല ഉത്തരവ്. 1961 ലെ സ്ഥലമേറ്റെടുക്കൽ നിയമ പ്രകാരം സ്റ്റീൽ കോംപ്ളക്സിന് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അന്യാധീനപ്പെടുത്താൻ കമ്പനിക്ക് അവകാശമില്ലെന്ന സർക്കാർ നിലപാട് പ്രഥമ ദൃഷ്ട്യാ ശരിവെക്കുന്നതാണ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ഉത്തരവ്. സർക്കാരിൻ്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭൂമി കൈയ്യൊഴിയാനോ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ലെന്ന സർക്കാർ വാദവും അപ്പലേറ്റ് ട്രിബ്യൂണൽ കണക്കിലെടുത്തു. ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് വ്യവസായ മന്ത്രി പി രാജീവ് സ്വാഗതം ചെയ്തു.

കമ്പനിയുടെ ഭൂമി സംബന്ധമായ ഏത് തുടർ നടപടിയും കമ്പനി ലോ ട്രിബ്യൂണലിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാകണമെന്നും അപ്പലേറ്റ് ട്രിബ്യൂണൽ നിഷ്കർഷിച്ചു. സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥക്ക് വിരുദ്ധമായും സംസ്ഥാന സർക്കാരിനെ കേൾക്കാതെയുമാണ് ട്രിബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നേരിട്ട് ചെന്നൈയിലെ അപ്പലേറ്റ് ട്രിബ്യൂണൽ മുമ്പാകെ ഹാജരായി.

കേന്ദ്ര പൊതുമേഖലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ളക്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഛത്തീസ്ഗഡ് കമ്പനിക്ക് കൈമാറാൻ കഴിഞ്ഞ മെയ് 2 ന് കമ്പനി ട്രിബ്യൂണൽ ഉത്തരവിട്ടത്. കാനറാ ബാങ്കിൽ നിന്ന് 2013 ൽ യു.ഡി.എഫ് ഭരണകാലത്ത് സ്ഥാപനമെടുത്ത 45 കോടി രൂപയുടെ വായ്പാതിരിച്ചടവിൽ വീഴ്ചയുണ്ടായെന്ന് സൂചിപ്പിച്ചാണ്, ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് ലിമിറ്റഡ് സമർപ്പിച്ച റെസല്യൂഷൻ പദ്ധതിയനുസരിച്ച് കമ്പനി കൈമാറാൻ ഉത്തരവിട്ടത്. 2014ൽ ഭാഗികമായി കമ്പനിയുടെ പ്രവർത്തനം നിലച്ചു. 2016 ഡിസംബർ മുതൽ കമ്പനി പൂർണ്ണമായും പ്രവർത്തനം നിലച്ചിരിക്കുകയാണ്.

സംസ്ഥാനസർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതെയാണ് സ്റ്റീൽ കോംപ്ളക്സിൻ്റെ ഭൂമി കടബാധ്യതയിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ സമർപ്പിച്ച അപ്പീലിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ വേണ്ട വിധം കേൾക്കാതെയുമാണ് ഉത്തരവുണ്ടായത്. ട്രിബ്യൂണലിന് മുമ്പാകെ കേസ് എത്തുന്നതിന് മുൻപ് തന്നെ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. വ്യവസായ മന്ത്രി പി.രാജീവ്, പ്രശ്നപരിഹാരത്തിന് കാനറാ ബാങ്കുമായി മൂന്ന് തവണ യോഗം ചേർന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പരിഗണിക്കാമെന്ന് ബാങ്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ബാധ്യതയുടെ ചെറിയ ഭാഗം മാത്രം തിരിച്ചു കിട്ടുന്ന റെസല്യൂഷൻ പ്ളാൻ ബാങ്ക് അംഗീകരിച്ചത് ദുരൂഹമാണ്. മറ്റ് നടപടികളും പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉത്തരവുണ്ടായത്. സംയുക്ത സംരംഭം എന്ന നിലയിൽ സ്ഥാപനത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും വേണ്ടത്ര താൽപര്യം കാണിച്ചില്ല. ഈ സർക്കാർ ചുമതലയേറ്റ ശേഷം സ്റ്റീൽ അതോറിറ്റി ചെയർമാനുമായി ഇക്കാര്യം സംസാരിച്ചിരുന്നെങ്കിലും സംയുക്ത സംരംഭത്തിൽ നിന്ന് പിൻമാറുകയാണെന്നാണ് സെയിൽ അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ജൂൺ 21 വരെ പേര് ചേർക്കാം; വോട്ടർ പട്ടിക കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കാൻ എല്ലാ പിന്തുണയും പാർട്ടികൾ വാഗ്ദാനം ചെയ്തു

Next Story

അരിക്കുളം നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ അന്തരിച്ചു

Latest from Main News

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക്