കൊല്ലം എൽ പി സ്കൂളിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിനു കീഴിലെ കൊല്ലം എൽപിസ്കൂളിൻ്റെ 150 ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി. കൊല്ലം കോറുവീട്ടിൽ സന്ധ്യാകിഷോർ ആണ് സ്കൂളിന് വാട്ടർ പ്യൂരിഫയർ വാങ്ങി നല്കിയത്. കുട്ടികൾക്ക് ശുദ്ധജലം കുടിക്കാൻ ലഭ്യമാക്കുക എന്നത് ഒരു നല്ല കാര്യമായി കാണുന്നു എന്ന് സന്ധ്യ കിഷോർ പറഞ്ഞു.

പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ സന്ധ്യ കിഷോറിൽ നിന്നും പ്യൂരി ഫയർ ഏറ്റു വാങ്ങി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ബിനിത, മുഹമ്മദ് ഷെഫീഖ്, കാർത്ത്യായനി എന്നിവർപങ്കെടുത്തു.

  

Leave a Reply

Your email address will not be published.