തിരുവങ്ങൂരിലെ ഗതാഗത കുരുക്ക് എൻ എച് എ ഐ അതികൃതർ കാണിക്കുന്നത് ഗുരുതരമായ അലംഭാവം : കെ എസ് യു

തിരുവങ്ങൂർ : കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും പ്രൈമറി ആശുപത്രിയും പ്രധാന ജംഗ്ഷനും സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ദേശിയപാതയിലെ സർവീസ് റോഡിൽ വലിയ കുഴി രൂപപ്പെടുകയും അതു കാരണം ദിവസേനെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ പ്രദേശത്തു മണിക്കൂറുകളോളം ഗതാഗത കുരുക്ക് രൂപപ്പെടുന്നത് കണ്ടിട്ടും കുഴി അടയ്ക്കാൻ വേണ്ടുന്ന നടപടി സ്വീകരിക്കാത്ത എൻ എച്ച് എ ഐ അതികൃതർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് കെ എസ്‌ യു സംസ്ഥാന സമിതി അംഗം എ കെ ജാനിബ് കുറ്റപ്പെടുത്തി. നിലവിലെ യാത്ര ക്ലേശം കാരണം തിരുവങ്ങൂർ സ്കൂളിലേക്ക് സ്വകാര്യ ബസ്സിലും മറ്റു വാഹനത്തിലുമായി വരുന്ന കുട്ടികൾ രാവിലേ സ്കൂളിൽ എത്താനും അതുപോലെ തിരുച്ചു വീട്ടിലേക്കും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുന്നത് അതുപോലെ തന്നെ സർവീസ് റോഡിനോട് ചേർന്നു നിർമിച്ച ഫൂട്ട് പാത്തിലൂടെ വാഹനം കടന്നു
പോകുന്നതു വഴി ചെറിയ കുട്ടികൾ ഉൾപ്പടെ ഉള്ളവർക്ക് നടന്നു പോകാൻ പോലുമുള്ള സൗകര്യമില്ലാതായിരിക്കുകയാണ്
ദേശിയ പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ ഗതാഗതഗ നിയത്രണവുമാണ് ഈ ദുരിതങ്ങളുടെ മറ്റൊരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഈ വിഷയങ്ങൾ ഉൾപ്പടെ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപെട്ട് അഞ്ച് ഇന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം ദേശിയ പാത അധികൃതർക്ക് കെ എസ്‌ യു കൈമാറിയതായും കെ എസ് യു മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ അതി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ജാനിബ് പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

ജില്ലാതല ബാലവേല വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്തു

Next Story

പന്തീരാങ്കാവ് ​കേസ്: പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന

Latest from Local News

‘പോഷൺ മാ 2025’ന് തുടക്കമായി; ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് എല്ലാ പദ്ധതികളും നടപ്പാക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോഴിക്കോട് : ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ ക്ഷേമ

നഗരത്തിലെ പ്രധാന റോഡുകളുടെ നിര്‍മാണ പുരോഗതി വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിലയിരുത്തി

ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ

മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കളവു പോയി

മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പട്ടാപകല്‍ മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്കാണ് സ്‌കൂട്ടര്‍ കളവ് പോയത്. ഉടമ

ചേമഞ്ചേരി സബ് പോസ്റ്റ്‌ ഓഫീസിൽ ദേശീയ തപാൽ ദിനാചരണം നടത്തി; തെരുവ് നായ ശല്യം, പോസ്റ്റൽ ദിനത്തിൽ കുട്ടികൾ മന്ത്രിക്കു പോസ്റ്റ്‌ കാർഡ് അയച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവണ്മെന്റ് ഫിഷറീസ് എ ൽ പി സ്കൂൾ, പൂക്കാട്

കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ക്രൂര മർദനം

കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ക്രൂര മർദനം. ആസാം സ്വദേശിയായ മൊമിനുൾ ഇസ്ലാം എന്ന യുവാവിനെയാണ് പൊലീസും