പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റ്  നടപടികൾ പൂർത്തിയായപ്പോൾ 90,471 സീറ്റ് മിച്ചമുണ്ടായിരുന്നു. ഇതിൽ 20,371 സീറ്റാണ് രണ്ടാമത്തേതിൽ പരിഗണിച്ചത്. അവശേഷിക്കുന്ന 70,100 സീറ്റ് ഉൾപ്പെടുത്തിയുള്ള മൂന്നാം അലോട്‌മെന്റ് 19-നു പ്രസിദ്ധീകരിക്കും.

ഇതോടെ പ്രവേശത്തിനുള്ള മുഖ്യഘട്ടം പൂർത്തിയാകും. തുടർന്ന്, സപ്ലിമെന്ററി അലോട്‌മെന്റാണ്. അതുവരെ അലോട്‌മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും പിഴവു കാരണം പരിഗണിക്കപ്പെടാത്തവർക്കും അപേക്ഷിക്കാം.
    

രണ്ടാം അലോട്‌മെന്റ് പ്രകാരം ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം. ആദ്യ രണ്ട് അലോട്‌മെന്റുകളിൽ 2,39,961 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആകെ അപേക്ഷകൾ 4,66,071 ആണ്. ഇതിൽ 44,410 പേർ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഏകജാലകംവഴി അലോട്‌മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകൾ 3,07,603 ആണ്. ഭിന്നശേഷിക്കാർക്കുവേണ്ടി 2,458 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.

അലോട്‌മെന്റ് ലഭിച്ചവർ നിർബന്ധമായും സ്കൂളിൽ ചേരണം. അല്ലാത്തവരുടെ അപേക്ഷയിലെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലെ രേഖകളിൽനിന്നു നീക്കും. ഇവരെ പിന്നെ പരിഗണിക്കില്ല. ആദ്യ ഓപ്ഷനിൽ അലോട്‌മെന്റ് ലഭിച്ചവർ നിർബന്ധമായും ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിലാണെങ്കിൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇങ്ങനെയുള്ളവർ ഫീസ് അടയ്ക്കേണ്ടതില്ല.പ്രവേശനസമയത്ത് വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സ്വീകരിക്കും.

ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവരിൽ 1,20,176 അപേക്ഷകരാണ് സ്ഥിരമായി പ്രവേശനം നേടിയത്. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് 99,420 പേർ താത്കാലിക പ്രവേശനം നേടി. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാമത്തെ അലോട്‌മെന്റിൽ താത്കാലിക പ്രവേശനത്തിന് അനുമതിയില്ല. ലഭിക്കുന്ന സ്കൂളും വിഷയവും നിർബന്ധമായും സ്വീകരിക്കേണ്ടിവരും. മെറിറ്റ് അലോട്‌മെന്റിനൊപ്പം കമ്യൂണിറ്റി ക്വാട്ടയിലും പ്രവേശനം നടക്കുകയാണ്. രണ്ടിലും ഉൾപ്പെടുന്നവർക്ക് ഇഷ്ടമുള്ളതു സ്വീകരിക്കാം. എന്നാൽ, ഒരു ക്വാട്ടയിൽ പ്രവേശനം നേടിയശേഷം മറ്റൊന്നിലേക്കു മാറാനാവില്ല.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

Next Story

ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത്

Latest from Main News

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍