പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2025 ന് അപേക്ഷ ക്ഷണിച്ചു

കുട്ടികൾക്ക് വേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2025 ന് അപേക്ഷ ക്ഷണിച്ചു.

കുട്ടികളിലെ ധീരമായ പ്രവർത്തിക്കുള്ളതും കായികം, സാമൂഹ്യ സേവനം, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, കലാ – സാംസ്കാരികം, കണ്ടു പിടുത്തങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്കുള്ളതും ഉൾപ്പടെ  രണ്ടു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുക.

https://awards.gov.in എന്ന പോർട്ടൽ മുഖേന ജൂലൈ 31 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ലഭിക്കും. ഫോണ്‍: 9895701222.

Leave a Reply

Your email address will not be published.