കീഴരിയൂരിൽ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീടിന് ഭീഷണി

കീഴരിയൂരിൽ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീടിന് ഭീഷണി.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കീഴരിയൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പുത്തന്‍പുരയില്‍ ജാനകിയുടെ വീടിന്റെ ചുമരിലേക്ക് അയല്‍വാസിയുടെ മതില്‍ തകര്‍ന്ന് വീണത്. മതിലിന്റെ ഒരു ഭാഗം കൂടി അപകട ഭീഷണിയിലാണെന്ന് ജാനകി പറഞ്ഞു.ജനലിന്റെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍,പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ജാനകി പരാതി നല്‍കിയിട്ടുണ്ട്.മതില്‍ കെട്ടുന്നതിന് മുമ്പ് തന്നെ കീഴരിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നതായി ജാനകി പറഞ്ഞു.

Leave a Reply

Your email address will not be published.