ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു

/

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. യുവതികള്‍ പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. സിഡ്നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പിന്നാലെയായിരുന്നു അപകടം. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട റോഷ്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

  

Leave a Reply

Your email address will not be published.

Previous Story

കെഎസ്ആർടിസി ബോർഡുകളിൽ ഇനി സ്ഥലം തിരിച്ചറിയാൻ നമ്പറുകളും

Next Story

റോഡുകളുടെ ശോചനീയാവസ്ഥ ; ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ അനശ്ചിതകാല സമരത്തിലേക്ക്

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) 20 കേന്ദ്രങ്ങളിലായി നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി,

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുളള ശിക്ഷാവിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുളള ശിക്ഷാവിധി ഇന്ന്. പള്‍സര്‍ സുനിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികള്‍ക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും.

സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

  കേരളത്തിൽ ദേശീയപാതാ പ്രവൃത്തികൾക്കിടെ സുരക്ഷാ മതിലും റോഡും തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.