കക്കയം-തലയാട് റോഡിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം പൂർണമായി മുടങ്ങി

കൂരാച്ചുണ്ട് – കക്കയം – തലയാട് റോഡിൽ 26-ാം മൈൽ മേഖലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ ഗതാഗതം പൂർണമായി മുടങ്ങി. ഇന്നലെ രാത്രി 9 മണിക്ക് ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

മണ്ണ്, കൂറ്റൻ പാറക്കൂട്ടങ്ങൾ, തെങ്ങ്, മരങ്ങൾ എന്നിവ റോഡിലേക്ക് വീണിട്ടുണ്ട്. രണ്ട് വൈദ്യുതി തൂണുകളും തകർന്നു.  മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഈ റൂട്ടിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മഴ തുടരുന്നതിനാൽ ഈ റോഡിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം മരം റോഡിലേക്ക് വീണ സമയത്ത് സ്കൂട്ടറിൽ സഞ്ചരിച്ച് യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്.

 

Leave a Reply

Your email address will not be published.

Previous Story

വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്നതാകും കോളേജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകൾ: മന്ത്രി പി രാജീവ്

Next Story

ട്രോളിംഗ് നിരോധനം വന്നതോടെ കുതിച്ച് മത്സ്യവില

Latest from Main News

കുറ്റ്യാടി ബൈപാസ്: പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നിർമാണം ആരംഭിച്ച കുറ്റ്യാടി ബൈപാസിന്റെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നതാണ് ബൈപാസ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,

രാമായണം പ്രശ്നോത്തരി – ഭാഗം 11

പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ   രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട