മുത്താമ്പി റോഡിൽ കക്കുസ് മാലിന്യം തള്ളി

കൊയിലാണ്ടി: മുത്താമ്പി റോഡ് ടോൾ ബൂത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയത്പ്രദേശവാസികളെ ദുരിതത്തിലാക്കി. ദുർഗന്ധം കാരണം വഴി യാത്രക്കാരും പ്രദ്ദേശവാസികളും വളരെയെറെ പ്രയാസപ്പെട്ടു.
ഈ അടുത്ത കാലത്ത് കൊയിലാണ്ടിയുടെ വിവിധ മേഖലകളിൽ കക്കൂസ് മൗലിനും തള്ളുന്നുണ്ട്.
കക്കൂസ് മാലിന്യം പൊതു യസ്ഥലങ്ങളിൽ തള്ളിയവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ നഗരസഭാ അധികൃതരോട് ആവശ്യപെട്ടു. പ്രസിഡന്റ്
ടി.കെ. മോഹനൻ, സി.കെ. ജയദേവൻ, കെ.വി. അശോകൻ ,എസ് .തേജ ചന്ദ്രൻ ,വി.ടി.അബ്ദുറഹിമാൻ സി.കെ.രോഷൻ, എസ്.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published.