നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

അരിക്കുളം: ആഖിലേന്ത്യാ മെഡിക്കൽ പ്രവേശന (നീറ്റ് ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരയാട് ഏക്കാട്ടൂർ സ്വദേശികളായ ഹിബ ഫെബിൻ പുതിയേടത്ത്, ഫാത്തിമ വി കെ എന്നിവരെ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂർ 150 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചത്. പ്ലസ്ടു പരീക്ഷ എഴുതി ആദ്യ ശ്രമത്തിൽ തന്നെ മികച്ച വിജയമാണ് ഹിബ ഫെബിൻ നേടിയത്. സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിച്ചാണ് ഫാത്തിമയുടെ നേട്ടം. കോട്ടൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ പുതിയേടത്ത് അബ്ദുൾ നാസറിൻ്റെയും താഹിറയുടെയും മകളാണ് ഹിബ ഫെബിൻ. പരേതനായ കേളോത്ത് മീത്തൽ അബ്ദുൾ സലാമിൻ്റെയും സൗദയുടെയും മകളാണ് ഫാത്തിമ വി കെ. ഇരുവർക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ അഷറഫ് മാസ്റ്റർ ഉപഹാരം നൽകി. ബൂത്ത് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ കെ കോയക്കുട്ടി, അനസ് കാരയാട്, പി എം മോഹനൻ, പി എം അശോകൻ, എ വി കുഞ്ഞഹമ്മദ്, നൗഫൽ ചാത്തോത്ത് എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

Next Story

സപ്ലൈകോ ജീവനക്കാർ ധർണ നടത്തി

Latest from Local News

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്