കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കരട് നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുമ്പ് കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്. കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിതാവിന്റേയും മാതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ പ്രത്യേകം കോളങ്ങള്‍ ഉണ്ടാകും.

കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാകും. നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരവും വേണം.

കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും.സ്‌കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, വിവാഹ രജിസ്ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനംഎന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജനന-മരണ രജിസ്ട്രേഷന്‍ ഭേദഗതി ബില്‍ 2023 കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published.

Previous Story

‘ആത്മവിശ്വാസത്തിൻ്റെ നിറകുടമായി അൽക്കാരസ് ഉദിച്ചുയർന്ന അത്ഭുത നിശ’

Next Story

ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

Latest from Main News

മഞ്ഞണിഞ്ഞ് മൂന്നാർ: സീസണിലെ റെക്കോർഡ് തണുപ്പ് മൂന്ന് ഡിഗ്രി സെൽഷ്യസ്

ഡ‍ിസംബർ പകുതിആയതോടെ  മൂന്നാറിൽ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര

എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു

എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ

ക്രിസ്തുമസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ

ക്രിസ്തുമസ്, ന്യൂഇയര്‍ സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ചകളില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: മെമ്പർമാരുടെസത്യപ്രതിജ്ഞ ഡിസംബർ 21ന്, ഭരണത്തലവന്മാരുടെ സത്യപ്രതിജ്ഞ ഡിസംബർ 26, 27

ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേയ്ക്കും, മുൻസിപ്പാലിറ്റിയിലേയ്ക്കും തിരഞ്ഞടുക്കപ്പെട്ട മെമ്പർമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. കോർപ്പറേഷനിലേയ്ക്ക്

കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ഐ എഫ് എഫ് കെയിൽ ഇന്ന് ഒമ്പത് ചിത്രങ്ങൾ മേളയിൽ നിന്ന് ഒഴിവാക്കി

കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ഐ എഫ് എഫ് കെയിൽ ഇന്ന് ഒമ്പത് ചിത്രങ്ങൾ മേളയിൽ നിന്ന്