വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി

കോഴിക്കോട്: വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. വിഷ്ണു മുതുവീട്ടിലിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. വീടിൻ്റെ ചുമരിനും വാതിലിനും മുകൾ വശത്തെ ഷീറ്റിനും കേടുപാടുകൾ സംഭവിച്ചു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു. 

Leave a Reply

Your email address will not be published.