നാടെങ്ങും പരിസ്ഥിതി ദിനാചരണം നാടിൻ്റെ പച്ചപ്പ് കാക്കാൻ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. അരിക്കുളം യു.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറി. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരത തിരിച്ചറിയുന്നതോടൊപ്പം പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കാനുള്ള സന്ദേശം പകരുന്നതുമായി ഈ പ്രവർത്തനം. അരിക്കുളം പഞ്ചായത്ത് ഓഫിസ് മുതൽ പാറക്കണ്ടം ബസ് സ്റ്റോപ്പ്‌ വരെ റോഡിരികത്തു നിന്ന് മാത്രം പ്ലാസ്റ്റിക് കുപ്പികളും കവറുകളുമായി ഏഴ് ചാക്ക് മാലിന്യം ശേഖരിച്ചു.പി .ടി എ പ്രസിഡന്റ് ഇ.പി.രതീഷ്, വാർഡ് മെമ്പർ കെ . എം. അമ്മദും സംസാരിച്ചു.ശേഖരിച്ച മാലിന്യം ഒമ്പതാം വാർഡ് ഹരിതകർമസേന അംഗങ്ങളായ സരോജിനിയും രജിതയും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Previous Story

തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

Next Story

കൊയിലാണ്ടി നെസ്റ്റിൽ പരിസ്ഥിതി ദിന ആഘോഷം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-08-2 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ

മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ