ഇൻ്റർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ: കാലിക്കറ്റ് ജേതാക്കൾ

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ നടന്ന ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ 2025 -2026ൽ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായി . പുരുഷ വിഭാഗത്തിൽ യഥാക്രമം കാലിക്കറ്റ് യൂണിവേഴ്സിറ്റി , കണ്ണൂർ യൂണിവേഴ് സിറ്റി , എം.ജി. യൂണിവേഴ് സിറ്റി എന്നീ ടീമുകൾ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി . വനിതാ വിഭാഗത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി , എം.ജി. യൂണിവേഴ്സിറ്റി, കേരള യൂണിവേഴ് സിറ്റി എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. ഏപ്രിൽ 8 മുതൽ ആരംഭിച്ച മത്സരങ്ങളുടെ ഫൈനൽ 11നാണ് നടന്നത് . സമാപന സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ഒബ്സേർ വർ വി .മഹാദേവൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ , ഡപ്യൂട്ടി ഡയറക്ടർ ബിപിൻ ജി , സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ ജോജി കല്ലിങ്ങൽ , കായികവിഭാഗം മേധാവി ഡോ. പോൾ ചാക്കോ , കൊടകര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ജർലിൻ വി .സ്കറിയ, സർക്കിൾ എന്നിവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.