സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയിൽ വീട് പണി പൂർത്തികരിച്ചു നൽകി

കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയിൽ കൊയിലാണ്ടി പന്തലായനി ചാത്തനാരി ബേബിക്ക് സേവാഭാരതി വീട് പണി പൂർത്തീകരിച്ച് താക്കോൽ ദാനം നടത്തി. നിരവധി സേവനമേഖലയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സേവാഭാരതി ഇതുവരെ ആറു വീടുകൾ പണി പൂർത്തികരിച്ച് നൽകിയിട്ടുണ്ട് ആറുവർഷം മുമ്പ് ആരംഭിച്ച നിത്യ പദ്ധതിയായ വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം നൽകുന്ന തെരുവോര – ആശുപത്രി അന്നദാനവും സേവന മേഖലയിലെ മികച്ച പ്രവർത്തനമാണ്. പ്രമുഖ വ്യവസായി കൊല്ലം പറമ്പത്ത് രാമചന്ദ്രൻ താക്കോൽ ദാനകർമ്മം നിർവ്വഹിച്ചു. സേവാഭാരതി കൊയിലാണ്ടി പ്രസിഡൻ്റ് കെ.എസ്.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ഒ.അഞ്ജു ദേവി സേവാ സന്ദേശം നൽകി. കെ.എം.രാജീവൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭ കൗൺസിലർമാരായ
ഷിനിത്ത്, അഭിന നാരായണൻ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല സേവാ പ്രമുഖ് ഗോപിനാഥൻ, കൊയിലാണ്ടി സേവാഭാരതി സെക്രട്ടറി കെ.എം. രജി, മോഹനൻ കല്യേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.