കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് -പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. അതേസമയം പുക ഉയർന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. സി എൻ ജി ഉപയോഗിച്ച് സർവീസ് നടത്തുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.
