സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 45 രൂപ ഉയര്‍ന്നതതോടെ ഒരു ഗ്രാമിന് 14,010 രൂപയും ഒരു പവന് 1,12, 080 രൂപയുമായി. 22 കാരറ്റിനൊപ്പം 18, 14, 9 കാരറ്റുകളിലെ വിലയിലും മാറ്റങ്ങളുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 11,515 രൂപയും ഒരു പവന് 92,120 രൂപയുമായി വര്‍ധിച്ചു. അതേസമയം 30 രൂപ വര്‍ധിച്ച് 14 കാരറ്റിന്റെ ഒരു ഗ്രാമിന് 8965 രൂപയും പവന് 71720 രൂപയുമായി. 9 കാരറ്റിനാകട്ടെ ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5780 രൂപയായും പവന് 46,240 രൂപയായും വര്‍ധിച്ചു.

Leave a Reply

Your email address will not be published.