കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടിയിലെ പ്രമുഖ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ,കായിക രംഗത്തെ പ്രവർത്തകനും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ ട്രഷററുമായിരുന്ന സുകുമാരൻ മാസ്റ്ററു( സുകു മാഷ്) ടെ അകാല വിയോഗത്തിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ ഓൺലൈൻ അനുശോചനം യോഗം സംഘടിപ്പിച്ചു. റഷീദ് മൂടാടി സ്വാഗതം പറഞ്ഞ യോഗത്തിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ചെയർമാൻ ഷിഹാബുദ്ധീൻ എസ് പി എച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു.
‘പ്രിയപ്പെട്ട സുകുമാരൻ മാസ്റ്ററുടെ നിര്യാണത്തിൽ ആഴമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സമർപ്പിത സേവനങ്ങൾ സമൂഹത്തിന് മറക്കാനാവാത്തതും മാതൃകയാക്കേണ്ടതാണെന്നും കൊയിലാണ്ടിക്കൂട്ടംപോലുള്ള സംഘടനകൾക്ക് അദ്ദേഹത്തിൻ്റെ വിയോഗം തിരാനഷ്‌ടമാണെന്നും പ്രമേയത്തിൽ രേഖപ്പെടുത്തി’
കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. പവിത്രൻ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ അസീസ് മാസ്റ്റർ സുകുമാരൻ മാസ്റ്ററുടെ ജീവിത രേഖ പങ്കുവെച്ചു. കൊയിലാണിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ചാപ്റ്റർ പ്രധിനിധികളായി ജലീൽമഷ്ഹൂർ (യു എ ഇ) കെ ടി സലിം ( ബഹറൈൻ) ഫൈസൽമൂസ ( ഖത്തർ) റാഫികൊയിലാണ്ടി (റിയാദ്) മധുസൂധനൻ ( ഡൽഹി) അലി കൊയിലാണ്ടി ( ഒമാൻ) ചന്ദ്രു പൊയിൽക്കാവ് (ബാംഗ്ലൂർ) ജയരാജ് ( ദമാം) അനിൽകുമാർ (കുവൈത്ത്)
എന്നിവരും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി പ്രവർത്തകരും അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സഹീർ ഗാലക്സി അനുശോചനയോഗത്തിന് നന്ദി അറിയിച്ചു.
