കൊയിലാണ്ടി കൊല്ലത്ത് പെട്രോൾ പമ്പിന് മുന്നിൽ വച്ച് ടൂറിസ്റ്റ് ബസും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം; 28 പേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് പെട്രോൾ പമ്പിന് മുന്നിൽ വച്ച് ടൂറിസ്റ്റ് ബസും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം . കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത പോലീസുകാരെ വഹിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ ഹൈഡ്രോളിക് കട്ടറിന്റെ സഹായത്തോടെ പുറത്തെടുത്തു.

അപകടത്തിൽ പരിക്കേറ്റ ഏകദേശം 28 പേരെ കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഫയർ ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ ഹേമന്ത് ബി, ഇർഷാദ് ടി.കെ., അനൂപ് എൻ.പി., നവീൻകുമാർ കെ.പി., ഇന്ദ്രജിത്ത് ഐ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.