അരിക്കുളം: യു.ഡി.എഫ്. പ്രവർത്തകൻ രതീഷ് അടിയോടിയെ പോളിംഗ് ബൂത്തിൽ സി.പി.എം. പ്രവർത്തകർ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഊരള്ളൂരിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് , നാസർ ചാലിൽ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. അഹമ്മദ് മൗലവി,സുമേഷ് സുധർമൻ സംസാരിച്ചു.
