വിഷുവിനും മേടമാസ പൂജകൾക്കുമായി ശബരിമല നട ഇന്ന് (ഏപ്രിൽ 10) തുറക്കും

വിഷുവിനും മേടമാസ പൂജകൾക്കുമായി ശബരിമല നട ഇന്ന് (ഏപ്രിൽ 10) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ഏപ്രിൽ 15 വിഷു ദിനത്തിൽ രാവിലെ നാലുമണി മുതലാണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനം.

വിഷുവും മേടമാസ പൂജകളോടും അനുബന്ധിച്ച് തുടർച്ചയായി 9 ദിവസം ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഒരുക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.