അഖിലേന്ത്യ അന്തർ സർവകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം കിരീടം ചൂടി കാലിക്കറ്റ്‌

ആസ്സാമിലെ ദിബ്രു ഗർ യൂണിവേഴ്സിറ്റിയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ടീം ഓവർഓൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. മത്സരത്തിലെ മികച്ച താരമായി മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ എം.എ ഹിസ്റ്ററി വിദ്യാർത്ഥിനിയായ ഫർഷാന പി.പി. തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഗോൾഡ് മെഡലും രണ്ട് ബ്രോൺസ് മെഡലും നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

50 KG വിഭാഗത്തിൽ ഏഷ്യൻ ചാമ്പ്യനെ തോൽപ്പിച്ച് സ്വർണമെഡൽ നേടി. ടീം കത്ത വിഭാഗത്തിൽ ഫർഷാന പി പി,സ്റ്റേസി എസ് ചാരുവിൽ, ഐശ്വര്യ എസ് (എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട് ), സ്മൃതി (സെന്റ് തോമസ് കോളേജ്, തൃശ്ശൂർ) എന്നിവർ ഗോൾഡ് മെഡൽ നേടി. ടീം കുമിത്തെ വിഭാഗത്തിൽ സാനിയ (ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഈസ്റ്റ്‌ ഹിൽ കോഴിക്കോട്) ഫർഷാന പി പി, സ്റ്റേസി എസ് ചാരുവിൽ, സുമേഗ്ന (എം.ഇ.എസ് കല്ലടി, മണ്ണാർക്കാട്) എന്നിവർ ബ്രോൻസ് മെഡലുകൾ കരസ്ഥമാക്കി. അബ്ദുൽ അസീസ് പൂക്കോടൻ, ജിസ്മ പി എം എന്നിവർ പരിശീലകരും മണ്ണാർക്കാട് എം ഇ സ്‌ കല്ലടി കോളേജിലെ ഡോ. സലീജ്, കെ ടി, ആരിഫ പി എന്നിവർ ടീം മാനേജർമാരുമാണ്.

Leave a Reply

Your email address will not be published.