കൊയിലാണ്ടി:കൊയിലാണ്ടി എം ജി കോളേജ് പ്രിൻസിപ്പാൾ കൊരയങ്ങാട് തെരു പടിഞ്ഞാറെ എള വീട്ടിൽ പി. ഇ സുകുമാർ (53) അന്തരിച്ചു. പരേതനായ പി.ഇ നാരായണന്റെയും നാരായണിയുടെയും മകനാണ്, കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ജെ.സി.ഐ സോൺ വൈസ് പ്രസിഡൻ്റ്, കാലിക്കറ്റ്
സിറ്റി റോട്ടറി ക്ലബ്ബ് മുൻ പ്രസിഡൻ്റ്,
പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ,
ഒയിസ്ക ഇന്റർ നാഷണൽ ജില്ലാ സെക്രട്ടറി, സീനിയർ ചേമ്പർ പ്രസിഡൻ്റ്,
കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റർ ട്രഷറർ,
കൊരയങ്ങാട് കലാക്ഷേത്രം മുൻ പ്രിൻസിപ്പാൾ തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ. രോഷ്നി,
മകൾ : ആൻവി , സഹോദരങ്ങൾ . രാജീവൻ (മേപ്പയിൽ ) തങ്കമണി(മൊകവൂർ )
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ
