കോഴിക്കോട് സൗത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് പരാതി

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ടി. റനീഷിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റുകളും പണവും വിതരണം ചെയ്തുവെന്നാരോപിച്ചാണ് പരാതി.

ഭവന സന്ദർശനത്തിനിടെ വോട്ടർമാർക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളും പണവും നൽകിയതായി എൽഡിഎഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പരിധിയേക്കാൾ കൂടുതൽ തുക പ്രചാരണത്തിനായി ചെലവഴിക്കുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

 നേരത്തെ പത്രിക സമർപ്പണ വേളയിൽ നോട്ടറി ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവിനെ തുടർന്ന് ടി. റനീഷിന്റെ പത്രിക തള്ളപ്പെടുമെന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം പ്രശ്നം പരിഹരിക്കപ്പെട്ടു.

Leave a Reply

Your email address will not be published.