യു.ഡി.എഫ് ബഹ്‌റൈൻ കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി രൂപീകരണവും മനാമ കെഎംസിസി ഹാളിൽ നടന്നു. കെഎംസിസി ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കാട്ടിലപ്പീടിക ഉദ്ഘാടനം നിർവഹിച്ചു. ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഫാസിൽ ചിറ്റാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് പനായി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികൾ ചെയ്യേണ്ട കാര്യങ്ങളും കൊയിലാണ്ടി മണ്ഡലത്തിന്റെ ചരിത്രവും ചടങ്ങിൽ വിശദീകരിച്ചു.
ഫൈസൽ കൊയിലാണ്ടി ചെയർമാൻ ആയും ഫാസിൽ ചിറ്റാരി കൺവീനവർ ആയും ബിജു കൊയിലാണ്ടി ട്രഷറര്‍ ആയും ഷഹീർ മുഹമ്മദ് കോർഡിനേറ്റർ ആയും പുതിയ കമ്മിറ്റി നിലവിൽ വന്നു.
യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാർ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് തുടങ്ങിയവർ ഓൺലൈൻ ആയി ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ നൗക സെക്രട്ടറി അശ്വതി, ഒഐസിസി നാഷണൽ സെക്രട്ടറി രഞ്ജൻ കച്ചേരി, സുബിനാസ്, ഹമീദ് അയനിക്കാട്, റഷീദ് മുയിപ്പോത്, അഷ്‌റഫ് പുതിയ പാലം, വാജിദ്, ഷൈജസ്, റാഫി പയ്യോളി, റൗഫ് അമേത്ത്, ഫാസിൽ കൊയിലാണ്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഒഐസിസി മണ്ഡലം ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി നന്ദി പറഞ്ഞു.
