കോഴിക്കോട് : തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പുത്തന്‍പുരയില്‍ ഷിജു, ഭാര്യ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആനക്കാംപൊയില്‍ പുല്ലൂരാംപാറ റോഡിലെ തേക്കിന്‍തോട്ടം മാനേജര്‍ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്.
തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
